| Saturday, 22nd July 2023, 1:39 pm

അവർ വീണ്ടും കണ്ടുമുട്ടും; ഹീരിയേയുടെ ഗാന ശകലങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുൽഖർ സൽമാനും ഗായിക ജസ്‌ലീന്‍ റോയലും അഭിനയിക്കുന്ന ആൽബത്തിന്റെ ശകലങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ. കടൽ തീരത്ത് തന്നെ കാത്തിരിക്കുന്ന നായികയെ കാണാൻ കുതിരപ്പുറത്ത് വന്നിറങ്ങുന്ന ദുൽഖർ സൽമാനെയാണ് വീഡിയോയിൽ കാണുന്നത്.

വെള്ള നിറത്തിലെ ഷർട്ടും കറുത്ത ജീൻസും ഒപ്പം കറുത്ത നിറത്തിലെ നീളൻ ഓവർകോട്ടുമാണ് ദുൽഖർ ധരിച്ചിരിക്കുന്നത്. പഴയ കാല രാജകുമാരൻമാരെ ഓർമിപ്പിക്കുംവിധമാണ് അദ്ദേഹത്തിന്റെ രൂപം. ‘അവർ വീണ്ടും കണ്ടുമുട്ടും, അത് ജീവിതകാലം മുഴുവനുമുള്ള വാഗ്‌ദാനമാണ്‌’ എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

അർജിത്ത് സിങ്ങും ജസ്‌ലീന്‍ റോയാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അതിഥി ശര്‍മയാണ്. ജൂലൈ 25ന് ഗാനം റിലീസ് ചെയ്യും.

തികച്ചും റൊമാന്റിക്കായുള്ള ആല്ബമായിരിക്കുമെന്നാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഗാന ശകലത്തിൽ നിന്നും വ്യക്തമാകുന്നത്.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

Content Highlights: Heeriye song by dulquer salman and Arjith  glimpse

We use cookies to give you the best possible experience. Learn more