ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ അജ്ഞാതര്‍ ആക്രമിച്ചു. ഈദ് നമസ്‌കാരത്തിനിടെയാണ് അദ്ദേഹത്തിന് നേരേ കൈയ്യേറ്റ ശ്രമം ഉണ്ടായത്.
ശ്രീനഗറിലെ ഹസ്രത് ബാല്‍ മോസ്‌കില്‍ നമസ്‌കാരത്തിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞ പള്ളിയിലുണ്ടായിരുന്ന ഒരു സംഘം അദ്ദേഹത്തെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
താന്‍ ഇതേവരെ പാലിച്ചുപോന്ന നയങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് ഈ അക്രമത്തിന് പിന്നില്‍. തെറ്റിദ്ധരിക്കപ്പെട്ട തന്റെ ചില ജനങ്ങളാണ് തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പെയുടെ അനുസ്മരണ ചടങ്ങില്‍ ഭാരത് മാതാ കി ജയ് വിളിച്ച് ഫറൂഖ് രംഗത്തെത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ലോക്‌സഭ എം.പിയാണ് ഫറൂഖ് അബ്ദുള്ള.