ലക്‌നൗ: യു.പിയിൽ സംസ്ഥാനത്ത് ഉടനീളം, കനത്ത മഞ്ഞുവീഴ്ചയെയും, കാലം തെറ്റിയുള്ള മഴയെയും തുടർന്ന് 26 പേർ മരണപ്പെട്ടു. ദുരന്തത്തെ തുടർന്നു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കാലം തെറ്റിയുള്ള മഴ കാരണം സംഭവിച്ച ദുരന്തങ്ങൾക്ക് അർഹിക്കുന്ന സാമ്പത്തിക സഹായം നൽകാൻ യോഗി ജില്ലാ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി.
Also Read വസന്ത കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും: ഇ.പി ജയരാജന്‍
“ഫെബ്രുവരി 14നും 15നുമായി ഉണ്ടായ കനത്ത മഴയിലും, മഞ്ഞുവീഴ്ചയിലും, കൊടുങ്കാറ്റിലും, 26 പേർ മരണപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒൻപത് മൃഗങ്ങളും പ്രകൃതിക്ഷോഭത്തിൽ ചത്തു. കാലാവസ്ഥാ വകുപ്പിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഉത്തർ പ്രദേശിലെ മറ്റ് പ്രദേശങ്ങളിലും കൊടുങ്കാറ്റിനും പേമാരിക്കുമുള്ള സാധ്യതയുണ്ട്. ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകാൻ മുഖ്യമന്ത്രി പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്” യു.പി. സർക്കാരിന്റെ പ്രതിനിധി മാധ്യമങ്ങളോടായി പറഞ്ഞു.
Also Read ബംഗാളില്‍ ബി.ജെ.പി നേതാവിന്റെ മകളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി
ദുരന്തത്തിൽ സംഭവിച്ച കൃഷിനാശത്തെക്കുറിച്ചും വ്യക്തമായ വിവരം നൽകാൻ യോഗി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. ഇത് പൂർത്തീകരിക്കാൻ 48 മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്. 33 ശതമാനത്തിലധികം കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്നും യോഗി പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ള പണം ജില്ലാ മേധാവികളുടെ പക്കൽ ഇല്ലെങ്കിൽ ട്രഷറി റൂൾ 27 പ്രകാരം പണം കണ്ടെത്താനും നിർദ്ദേശമുണ്ട്.