കൊല്ലം: ശക്തമായ കാറ്റിനെ തുടര്‍ന്ന് കൊല്ലം മയ്യനാട് റെയില്‍വേയില്‍ വൈദ്യുത ലൈനില്‍ മരം വീണ് തീവണ്ടി ഗതാഗതം താറുമാറായി. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടികള്‍ എല്ലാം വൈകിയാണ് ഓടുന്നത്.
കൊല്ലം മയ്യനാട് റെയില്‍വേ സ്റ്റേഷന്‍ ഗേറ്റിനു 100 മീറ്റര്‍ അകലെയാണു ട്രാക്കിലേക്ക് മരം വീണത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. പല ട്രെയിനുകളും മണിക്കൂറുകള്‍ വെകിയാണ് ഓടുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി പുറപ്പെടെണ്ടിയിരുന്ന മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ഏഴ് മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് രണ്ട് മണിക്കൂറും ചെന്നൈ – ഗുരുവായൂര്‍ എക്സ്പ്രസ് 5.45 മണിക്കൂറും വൈകിയോടുന്നു.
പല ട്രെയിനുകളും വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.