തമിഴ്‌നാട്ടില്‍ കനത്ത മഴ; മരണം പതിനഞ്ചായി
national news
തമിഴ്‌നാട്ടില്‍ കനത്ത മഴ; മരണം പതിനഞ്ചായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 7:34 am

ചെന്നൈ: തമിഴ്‌നാട്ടിലെ തീരമേഖലയില്‍ കനത്തമഴ തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് 15 പേര്‍ മരണപ്പെട്ടു.

മേട്ടുപ്പാളായത്ത് കെട്ടിടം ഇടിഞ്ഞ് വീണ് 12 പേര്‍ മരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായും സംശയമുണ്ട്.

മേട്ടുപ്പാളയം-കുന്നൂര്‍-ഊട്ടി റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി, തിരുവള്ളൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം, കടല്ലൂര്‍, എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട്ടിലെ 14 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.