| Wednesday, 5th August 2020, 9:28 pm

മുംബൈയില്‍ ദുരിതം വിതച്ച് മഴയും കാറ്റും; ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ബോര്‍ഡ് തകര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ. ആളുകളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശം നല്‍കി. അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് മുന്നറിയിപ്പ്.

നിലവില്‍ മുംബൈയിലുള്ളത് 2005ലേതിന് സമാനമായ വെള്ളപ്പൊക്കമാണെന്നും അധികൃതര്‍ വിലയിരുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡ്-റെയില്‍ പാതകള്‍ വെള്ളത്തിനടിയിലാണ്. ഇത് സര്‍വ്വീസുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചിക ബോര്‍ഡ് തകര്‍ന്നു തൂങ്ങി.

നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയമടക്കം പല കെട്ടിടങ്ങളും നിരവധി വീടുകളും വെള്ളത്തിനടിയിലാണ്.

കനത്ത മഴ രാത്രിയും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സംഘം പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സംസ്ഥാനത്ത് പൂനെ, സതാര, കോലാപ്പൂര്‍ ജില്ലകളിലും കനത്ത മഴയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more