മുംബൈ: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ. ആളുകളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശം നല്‍കി. അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് മുന്നറിയിപ്പ്.
നിലവില്‍ മുംബൈയിലുള്ളത് 2005ലേതിന് സമാനമായ വെള്ളപ്പൊക്കമാണെന്നും അധികൃതര്‍ വിലയിരുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡ്-റെയില്‍ പാതകള്‍ വെള്ളത്തിനടിയിലാണ്. ഇത് സര്‍വ്വീസുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചിക ബോര്‍ഡ് തകര്‍ന്നു തൂങ്ങി.