തിരുവനന്തപുരത്ത് കനത്ത മഴ: നെയ്യാര്‍ ഡാമിന്റ ഷട്ടറുകള്‍ ഉയര്‍ത്തി, നെയ്യാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala News
തിരുവനന്തപുരത്ത് കനത്ത മഴ: നെയ്യാര്‍ ഡാമിന്റ ഷട്ടറുകള്‍ ഉയര്‍ത്തി, നെയ്യാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd November 2018, 8:42 am

തിരുവനന്തപുരം: അഗസ്ത്യ വനമേഖലയിലെ ശക്തമായ മഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി. നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. നഗര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മഴ തുടരുന്നതിനെ തുടര്‍ന്ന് അരുവിക്കല്‍ ഡാമിന്റെ രണ്ട് ഷട്ടര്‍ ഉയര്‍ത്തി, പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും. ഇവിടെയും പൊലീസ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read:  ഖഷോഗ്ജിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ തുടക്കമായാണ് ഇപ്പോഴത്തെ മഴയെ കണക്കാക്കുന്നത്. അടുത്ത ആറു ദിവസം സംസ്ഥാനത്ത് ഇടിയും മിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റി്‌പ്പോര്‍ട്ട്.