[]ഇടുക്കി: ഇടുക്കിയില്‍ തുടരുന്ന കനത്ത മഴയിലും ##ഉരുള്‍പൊട്ടലിലും എട്ട് പേര്‍ മരിച്ചു. []
തടിയംപോട് വീടിനുമുകളിലേയ്ക്ക് മണ്ണിടിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഉറുമ്പിതടത്ത് ജോസിന്റെ മക്കളായ ജെസ്‌നി(16)യും ജെസ്‌ന(14)യുമാണ് മരിച്ചത്. മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍ എന്നിവരാണ് കുഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്.
ഇടുക്കികവലയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണാണ് പെരുമാംകണ്ടത്ത് അന്നമ്മ മരിച്ചത്. മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പുളിയാറന്മലയില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. സ്വകാര്യവ്യക്തിയുടെ ഗോഡൗണ്‍ തകര്‍ന്നു. രാജാക്കാടും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
അതേസമയം മൂന്നാറിന് സമീപം രണ്ടാംമൈലില്‍ മണ്ണിടിഞ്ഞുവീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. മാട്ടുപ്പട്ടിയിലും മണ്ണിടിച്ചില്‍ ഉണ്ടായി. ഇടമലയാര്‍ നെയ്യാര്‍ ഡാമുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നു വിട്ടു.
കനത്ത മഴയില്‍ ഇടയാറന്മല, നെയ്യാര്‍ ഡാമുകള്‍ തുറന്നു. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.