കോഴിക്കോട്: നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി. മാവൂര്‍ റോഡിലും സി.എച്ച്. ബ്രിഡ്ജിന് സമീപവും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കാത്തതിനാലാണ് നഗര കേന്ദ്രത്തില്‍ തന്നെ റോഡില്‍ വെള്ളം നിറഞ്ഞത്. തിരുവനന്തപുരത്തും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശവുമുണ്ടായിരുന്നു.
അതേസമയം, ദല്‍ഹിയില്‍ കനത്ത കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 70 കി.മി വേഗത്തില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.