തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ കരമനയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് നടി മല്ലിക സുകുമാരന്റെ വീട്ടില്‍ രണ്ടാം തവണയും വെള്ളം കയറി. കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്.
കഴിഞ്ഞ കാലവര്‍ഷത്തിലും ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ റബ്ബര്‍ ബോട്ടിലാണ് പ്രദേശത്തെ വീടുകളില്‍ കുടുങ്ങിയ മല്ലികയുള്‍പ്പെടെയുള്ളവരെ രാവിലെ പുറത്തെത്തിച്ചത്.
കവടിയാര്‍ ജവാഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണു മല്ലികയെ മാറ്റിയത്. ശക്തമായ മഴയ്ക്കു പിന്നാലെ അരുവിക്കര ഡാമിലെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയതോടെയാണ് വെള്ളം ഉയര്‍ന്നത്. കുണ്ടമണ്‍കടവ് ഏലാ റോജിലെ 13 വീടുകളിലാണ് കരമനയാറ്റില്‍ നിന്ന് വെളളം കയറിയത്.
2018 ലും ഈ ഭാഗത്ത് വെളളം കയറിയതിനെ തുടര്‍ന്ന് മല്ലിക സുകുമാരന്‍ അടക്കമുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെളളം കയറാന്‍ കാരണമായതെന്നും മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു.
പുലര്‍ച്ചെ രണ്ട് മണിക്ക് പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് അരുവിക്കര ഡാം നിറഞ്ഞത്. ഇതോടെ ദുരന്ത നിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തേയും അറിയിച്ച ശേഷം ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കുകയായിരുന്നെന്ന് ജല അതോറിറ്റി അറിയിച്ചു. എന്നാല്‍ ഡാം തുറക്കുന്ന വിവരം ജില്ലാ ഭരണകൂടം ജനങ്ങളെ അറിയിച്ചിരുന്നില്ല.
അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് നഗരസഭ അറിഞ്ഞില്ലെന്നും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ലെന്നും മേയര്‍ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പുലര്‍ച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറക്കേണ്ടി വന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
ഫോട്ടോ: മലയാള മനോരമ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക