തിരുവനന്തപുരം: അറബികടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിന്യൂന മര്‍ദ്ദമായതിന് പിന്നാലെ ഞായറാഴ്ച രാത്രി ചുഴലികാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്.
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് 750 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് അതിന്യുനമര്‍ദ്ദത്തിന്റെ ഉത്ഭവം. കടലില്‍ രൂപപ്പെടുന്ന ചുഴലികാറ്റ് ഒമാനും യമനും ഇടയിലുള്ള തീരത്ത് അടുക്കാനാണ് സാധ്യത.
Also Read അഭിലാഷ് ടോമി ഇന്ത്യയിലെത്തി
എന്നാല്‍ ഒമാന്‍ തീരത്തോട് അടുക്കുന്നതോടെ കാറ്റിന്റെ ശക്തി കുറയും. ഇത് സംബന്ധിച്ച മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് എല്ലാം സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ ശക്തമായ കാറ്റടിക്കുമെന്നതിനാല്‍ വ്യാഴാഴ്ചവരെ കടലില്‍ പോകരുതെന്ന് അധികൃതര്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ കടല്‍ ക്ഷോഭം അതിരൂക്ഷമായിരിക്കും.അതേസമയം കേരളത്തില്‍ നാളെ തുലാവര്‍ഷം തുടങ്ങാനും സാധ്യതയുണ്ട്. ഇത് കാരണം അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് സാധ്യതയുണ്ട്.
സാധാരണ രീതിയില്‍ ഒക്ടോബര്‍ മധ്യത്തൊടെയാണ് തുലാവര്‍ഷം തുടങ്ങുന്നതെങ്കിലും ന്യുനമര്‍ദ്ദവും തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ മഴമേഘങ്ങള്‍ ശക്തി പ്രാപിച്ചതുമാണ് മഴക്ക് കാരണം.