| Thursday, 8th December 2022, 9:17 pm

ലോകകപ്പിലെ കനത്ത തോൽവി; നാല് വർഷത്തെ പരിശീലക സ്ഥാനം രാജിവെച്ച് സ്പെയ്ൻ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോളിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ മൊറോക്കോക്കെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്പെയിൻ കോച്ച് ലൂയിസ് എൻറിക്ക സ്പെയ്ൻ പരിശീലക സ്ഥാനം രാജിവെച്ചു.

പകരം സ്പെയ്നിന്റെ അണ്ടർ 21 താരം ലൂയിസ് ഡെ ലാ ഫ്യൂന്റെ ആയിരിക്കും സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക.

2018 ലാണ് സ്പെയ്ൻ പുരുഷ സീനിയർ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എൻറിക്ക എത്തുന്നത്. ഈ വർഷം അവസാനം വരെയായിരുന്നു എൻറിക്കക്ക് സ്പെയ്ൻ പരിശീലക സ്ഥാനത്തേക്ക് കരാർ ഉണ്ടായിരുന്നത്.

മൊറോക്കോക്കെതിരെയുള്ള സ്പെയ്ന്റെ തോൽവിയോടെ എൻറിക്കക്കെതിരെ രൂക്ഷ വിമർശങ്ങളാണ് ഉയർന്ന് വന്നിരുന്നത്.

ഒമ്പത് വർഷത്തോളം സ്പെയ്ന്റെ ജൂനിയർ ടീമിനെയും നാല് വർഷത്തോളം സീനിയർ ടീമിനെയും പരിശീലിപ്പിച്ച എൻറിക്ക സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് പ്രസ്താവനയിറക്കി.

“സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ലൂയിസ് എൻറിക്കക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനും നന്ദിയറിയിക്കുന്നു. സ്പാനിഷ് ടീമിന്റെ പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് ചർച്ച ചെയ്യാൻ സ്പാനിഷ് ഫുട്ബോൾ പ്രസിഡന്റിന് ഞങ്ങൾ റിപ്പോർട്ട്‌ അയച്ചിട്ടുണ്ട്,’ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

2021 ഒളിമ്പിക്സിൽ സ്പാനിഷ് ടീമിന് വെള്ളി മെഡൽ നേടി കൊടുത്തതോടെ ലൂയിസ് എൻറിക്കക്ക് കീഴിൽ സ്പാനിഷ് ടീം കൂടുതൽ മേജർ കിരീടങ്ങൾ ലക്ഷ്യം വെച്ചിരുന്നു.

2014 മുതൽ 2017 വരെ ബാഴ്സലോണ ക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞതോടെയാണ് എൻറിക്കയെ സ്പെയ്ൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ കൊണ്ട് വരുന്നത്.

സ്പെയ്ന്റെ എൻറിക്കയുടെ ടിക്കിടാക്കയെ വികസിപ്പിച്ച കളി ശൈലിക്ക് ലോകകപ്പിൽ വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. ലക്ഷ്യം കാണാത്ത പാസ്സുകളുടെ ആധിക്യമാണ് സ്പെയ്ൻ കളിക്കളത്തിൽ നടപ്പാക്കുന്നതെന്നാണ് എൻറിക്കക്കെതിരെ ഉയർന്ന് വന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്.

Content Highlights:Heavy defeat in the World Cup; Spain coach resigned after four years career as coach

We use cookies to give you the best possible experience. Learn more