| Saturday, 23rd January 2021, 1:45 pm

'ചൂടാക്കിയാല്‍ സ്വര്‍ണമായി മാറുന്ന മാജിക് മണല്‍'; തട്ടിപ്പിനിരയായി സ്വര്‍ണ വ്യാപാരിക്ക് നഷ്ടമായത് അരക്കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പൂനെയില്‍ സ്വര്‍ണ വ്യാപാരി തട്ടിപ്പിനിരയായി. പൂനെയിലെ ഹദാസ്പൂരിലെ സ്വര്‍ണ വ്യാപാരിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ചൂടാക്കിയാല്‍ മണല്‍ സ്വര്‍ണമായി മാറുമെന്ന് പറഞ്ഞ് 4 കിലോ മണല്‍ നല്‍കി പറ്റിച്ചുവെന്നാണ് പരാതി.

ഒരു വര്‍ഷക്കാലമായി പരിചയമുള്ള സുഹൃത്തില്‍ നിന്നാണ് മണല്‍ വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ബംഗാളില്‍ നിന്ന് കൊണ്ടുവന്നതെന്ന് പറഞ്ഞായിരുന്നു മണല്‍ നല്‍കിയത്. 50 ലക്ഷം രൂപയ്ക്കാണ് ജ്വല്ലറി വ്യാപാരി മണല്‍ വാങ്ങിച്ചത്.

30 ലക്ഷം പണമായും ബാക്കി 20 ലക്ഷത്തിന് സ്വര്‍ണവുമാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. മണല്‍ ചൂടാക്കിയപ്പോഴാണ് ഇയാള്‍ക്ക് അബദ്ധം മനസ്സിലായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Heating sand will make it gold: Man cheats Pune jeweller of Rs 50 lakh with sand bags

We use cookies to give you the best possible experience. Learn more