| Saturday, 20th January 2018, 6:19 pm

രോഗം കാരണം മരിച്ചേക്കുമെന്ന് സംശയം; രണ്ടുമണിക്കൂര്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കുപ്പത്തൊട്ടിയില്‍ എറിഞ്ഞു; കൊടുംതണുപ്പില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത് വൃദ്ധ (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: മാറാവ്യാധിയുണ്ടെന്നും അതിനാല്‍ മരിച്ചേക്കുമെന്നും കരുതി രണ്ടുമണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെ പിതാവ് കുപ്പത്തൊട്ടിയിലെറിഞ്ഞു. ചൈനയിലെഷ്വാന്‍വേയിലാണ് സംഭവം. 10 ഡിഗ്രിയിലെ കൊടും തണുപ്പില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത് ഒരു വൃദ്ധയാണ്. “കാവല്‍ മാലാഖ” എന്നാണ് ഇവരെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.


Also Read: കണ്ണന്താനത്തിന്റെ പുതിയ തള്ളുകള്‍ ഇവിടെ ചെലവാകില്ല; ക്രിസ്റ്റ്യന്‍ പള്ളികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വേണ്ടെന്ന് സഭാ നേതൃത്വം


പേപ്പര്‍ ബാഗില്‍ കിടത്തിയാണ് പിതാവ് കുഞ്ഞിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിന്റെ പൊക്കിള്‍കൊടി പോലും വേര്‍പെടുത്തുന്നതിനുമുന്‍പാണ് ഉപേക്ഷിച്ചത്.

കുഞ്ഞിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിറന്നയുടന്‍ കുഞ്ഞിന് പര്‍പ്പിള്‍ നിറമാകുന്നത് കണ്ടതോടെയാണ് കുഞ്ഞിന് മാറാരോഗമാണെന്നും ഇതിന് പരിഹാരമില്ലെന്നും മാതാപിതാക്കള്‍ തീരുമാനിച്ചത് എന്ന് പൊലീസ് പറയുന്നു.


Don”t Miss: ‘ഒരേയൊരു സിക്‌സ്, അതേ വേണ്ടി വന്നുള്ളൂ’; ആ ഷോട്ട് കണ്ട് ക്രിക്കറ്റ് ലോകം പറയുന്നു ഇവന്‍ കോഹ്‌ലി ജൂനിയര്‍


ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിച്ചിരുന്നില്ലെന്നും വീട്ടിലാണ് പ്രസവം നടന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയ്ക്ക് പെട്ടെന്ന് വേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് പുറപ്പെടും മുന്‍പ് തന്നെ വീട്ടിലെ ലിവിങ് റൂമില്‍ പ്രസവിക്കുകയുമായിരുന്നു. എട്ട് മാസം പ്രായമുള്ളപ്പോഴാണ് പ്രസവം നടന്നതെന്നും ഇയാള്‍ പറഞ്ഞു.


Also Read: ആമിയില്‍ നിന്ന് പൃഥിരാജും വിദ്യാബാലനും ആര്‍.എസ്.എസിനെ ഭയന്ന് പിന്മാറിയതല്ല: ടൊവീനോ തോമസ്


കുഞ്ഞിനെ കുപ്പത്തൊട്ടിയില്‍ നിന്ന് രക്ഷിച്ച വൃദ്ധയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ ഇപ്പോള്‍ അനാഥാലയത്തിലാക്കിയിരിക്കുകയാണ്.

വീഡിയോ:

Latest Stories

We use cookies to give you the best possible experience. Learn more