വായുമലിനീകരണം ഹൃദയത്തിന് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നതിന് തെളിവുകള്‍ ലഭിച്ചെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇത് ഹൃദ്രോഗികളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രോഗമില്ലാത്തവരില്‍ രോഗ്യസാധ്യതയ്ക്കും കാരണമാകുമെന്നാണ് അവര്‍ പറയുന്നത്.
ബ്രിട്ടനിലെ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റോബേര്‍ട്ട് സ്‌റ്റോറിയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടന്നത്.
ഹൃദ്രോഗത്തിനുള്ള വായുമലിനീകരണത്തിന്റെ പ്രഭാവം പൊണ്ണത്തടിയുള്ളവരിലും പ്രമേഹമുള്ളവരിലും വര്‍ധിക്കും. കൂടാതെ വായുമലിനീകരണം അപകട സാഹചര്യങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയ്ക്കുകയും ചെയ്യും.
ട്രാഫിക് അധികമുള്ള പ്രദേശത്തുകൂടി സൈക്കിളോടിക്കുകയും, നടക്കുകയും ചെയ്യുന്നത് ഒഴിവാക്കുകയാണ് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ചെയ്യേണ്ടതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. കൂടാതെ ഈ പഠനത്തിലെ കണ്ടെത്തലുകളനുസരിച്ച് കാര്‍ഡിയോളജിസ്റ്റുകള്‍ രോഗികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.