പാക്കിസ്ഥാനിലെ ഭീകര സംഘടനകളായ താലിബാന്‍, ഐ.എസ്.ഐ.എല്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ പേരെടുത്തു പറഞ്ഞാണ് പ്രമേയം പാസാക്കിയത്.
അമൃത്‌സര്‍: പഞ്ചാബിലെ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയില്‍ തീവ്രവാദത്തിന് എതിരായ പ്രമേയം പാസാക്കി. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യന്‍ നിലപാടിന്റെ അംഗീകാരമാണിത്.
പാക്കിസ്ഥാനിലെ ഭീകര സംഘടനകളായ താലിബാന്‍, ഐ.എസ്.ഐ.എല്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ പേരെടുത്തു പറഞ്ഞാണ് പ്രമേയം പാസാക്കിയത്. സമ്മേളനത്തില്‍ പാക്ക് പ്രതിനിധിയായി വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും പങ്കെടുത്തിരുന്നു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതും അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. യുവാക്കളെ തീവ്രനിലപാടുള്ള സംഘടനകളിലേക്കും ഭീകരവാദ സംഘടനകളിലേക്കും കൊണ്ടുപോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങള്‍ തടയുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലുണ്ട്.
മേഖലയ്ക്കാകെ ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളെ തുടച്ചുനീക്കേണ്ടതുണ്ടെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 14 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി നരേന്ദ്രമോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
Also Read: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍; പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് റിസര്‍വ് ബാങ്ക്
ഭീകരവാദം മേഖല നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും ഇതിന് ഉടന്‍ അവസാനം കാണണമെന്നും ഇന്ത്യന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാനും സമാധാനപ്രക്രിയ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ സമ്മേളനം. 40 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധിയും പങ്കെടുത്തിരുന്നു.