| Wednesday, 7th March 2018, 6:18 pm

പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിച്ചാല്‍ ആരോഗ്യം കൂടും; കൂട്ടത്തില്‍ സെക്‌സ് ഉപേക്ഷിച്ചാല്‍ ആരോഗ്യം കുറയുമെന്ന് പുതിയ പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുകവലി, മദ്യപാന ശീലങ്ങള്‍ എന്നിവയുപേക്ഷിച്ചാല്‍ ആരോഗ്യം മെച്ചപ്പെടുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ഗര്‍ പറയുന്നത്. എന്നാല്‍ ഈ കൂട്ടത്തില്‍ പെടുത്തി നിരോധനം എര്‍പ്പെടുത്തേണ്ട ഒന്നല്ല സെക്‌സ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലൈംഗികത ഉപേക്ഷിച്ചാല്‍ വ്യക്തിയുടെ ആരോഗ്യവും കുറയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനു പ്രധാനകാരണം ആരോഗ്യകരമായ വ്യക്തി ബന്ധം സൃഷ്ടിക്കുന്നതില്‍ ലൈംഗികതയ്ക്ക് പ്രധാനസ്ഥാനമാണുള്ളത്. വെറുതേ ലൈംഗികത ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയുക മാത്രമല്ല, എങ്ങനെയൊക്കെയാണ് സെക്‌സ് ആരോഗ്യകരമാകുന്നതെന്നും ഈ മേഖലയിലെ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

അവ എന്തൊക്കെയാണെന്നറിയണ്ടേ? ആരോഗ്യകരമായ സെക്‌സില്‍ എര്‍പ്പെടുമ്പോളുണ്ടാകുന്ന ഗുണങ്ങള്‍ ഇതാണ്….

തിരക്കുപിടിച്ച ജീവിതമാണിപ്പോ എല്ലാവര്‍ക്കും. അത്രയും സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ലൈംഗികതയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും തയ്യാറാവില്ല. എന്നാല്‍ ഏറ്റവും നല്ല സ്‌ട്രെസ് റിലീവര്‍ ലൈംഗികത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഫീല്‍ ഗുഡ് കെമിക്കല്‍സുകള്‍ തലപ്പോറിലെത്തുന്നു. അതോടൊപ്പം സ്‌ട്രെസ് ഹോര്‍മോണിന്റെ അളവും ഇത് കുറയ്ക്കുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂര്‍ച്ഛയ്ക്കു ശേഷം ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിന്‍ ഹോര്‍മോണ്‍ തലച്ചോറിനെ ഉണര്‍വുള്ളതാക്കാന്‍ മികച്ചതാണ്.

മനോനില സന്തുലിതമാക്കുന്നു

30,000 അമേരിക്കക്കാരായ സ്ത്രീ പുരുഷന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ നൂറുശതമാനം സന്തുഷ്ടരായിരിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ് വ്യക്തികള്‍ക്ക് സന്തോഷം പകരുന്നത്. ഇനി അഥവാ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കൂടി പരസ്പരം കെട്ടിപ്പിടിക്കുന്നതും, ചുംബിക്കുന്നതും തന്നെ സന്തോഷമേകുമെന്നാണ് വ്യക്തികളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

നല്ല ഉറക്കം കിട്ടും

ലൈംഗികബന്ധത്തിനു ശേഷം സുഖകരമായ ഉറങ്ങാന്‍ സാധിക്കുന്നതാണ്. ഇതിനുകാരണം കാരണം പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആണ്. സ്വയംഭോഗം ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിലും 400 മടങ്ങ് അധികം പ്രൊലാക്ടിന്‍ സ്ത്രീയും പുരുഷനും സെക്‌സില്‍ എര്‍പ്പെടുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ലൈംഗിക സംതൃപ്തിയും തമ്മിലും ബന്ധമുണ്ട്. എട്ടു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന 50 നും 79 നും ഇടയില്‍ പ്രായമുള്ള 10,000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ അവര്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതു വിരളമാണെന്നു കണ്ടു.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

പതിവായി സെക്‌സില്‍ എര്‍പ്പെടുന്നത് പെട്ടെന്നുണ്ടാകുന്ന രോഗങ്ങളെ അകറ്റുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്ന ഹോര്‍മോണായ ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് കൂടാന്‍ ലൈംഗികത സഹായിക്കുന്നതാണ്.

ഹൃദ്രോഗത്തെ ചെറുക്കുന്നു

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരെക്കാള്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നുണ്ട്.
സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് സെക്‌സിന് പ്രധാന പങ്കാണുള്ളത്. കൂടാതെ കൂടിയ രക്താസമ്മര്‍ദ സാധ്യതയും കുറയ്ക്കുന്നതിനും സെക്‌സിലേര്‍പ്പെടുന്നത് സഹായിക്കുന്നു.

ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു

വാര്‍ധക്യത്തിലും ലൈംഗിക ജീവിതം തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. 50 നും 89 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായി ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വാര്‍ധക്യത്തിലും സ്‌നേഹബന്ധം പുലര്‍ത്തുന്നത് ബുദ്ധി, ഓര്‍മശക്തി ഇവയ്ക്ക് ഏറെ നല്ലതാണ്.

ലൈംഗികത ഒരു വ്യായാമം

ചെറുപ്പക്കാരനും ആരോഗ്യവാനുമായ വ്യക്തികള്‍ അരമണിക്കൂര്‍ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു വ്യായാമം തന്നെയാണ്. അരമണിക്കൂര്‍ ലൈംഗികബന്ധം 85 കാലറി ശരീരത്തില്‍ നിന്ന് പഠനങ്ങള്‍ പറയുന്നത്. മണിക്കൂറില്‍ 4.5 കിലോ മീറ്റര്‍ നടക്കുന്നതിനും 8 കി. മീറ്റര്‍ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം.

പേശികള്‍ക്കും സന്ധികള്‍ക്കും ഇത് ഒരു വ്യായാമം ആണ്. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം ഇവ നിയന്ത്രിക്കുന്നു. ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാര്‍ക്ക് ഊര്‍ജ്ജദായകമാണ് ആരോഗ്യകരമായ ലൈംഗികത.

We use cookies to give you the best possible experience. Learn more