ഏതു എണ്ണയാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്?
Daily News
ഏതു എണ്ണയാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2015, 10:44 am

oilആഹാരം പാകം ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട് ഭക്ഷ്യ എണ്ണകള്‍. എന്നാല്‍ ഏതു തരം എണ്ണയാണ് ആരോഗ്യത്തിനു നല്ലത്, എത്രത്തോളം എണ്ണ ഒരു ദിവസം ഉപയോഗിക്കാം എന്നതു സംബന്ധിച്ച് പലര്‍ക്കും ഒരു രൂപവുമില്ല.

ഏതു എണ്ണയാണ് ഉപയോഗിക്കേണ്ടത്?

കൊളസ്‌ട്രോള്‍ ഇല്ലാത്തതാണെന്നും ഹൃദയത്തിനു നല്ലതാണെന്നും പരസ്യകള്‍ അവകാശവാദമുന്നയിക്കുന്ന റീഫൈന്‍ഡ് വേര്‍ഷന്‍ ഒരിക്കലും ഉപയോഗിക്കരുത്. റിഫൈന്‍ഡ് ഓയിലുകളില്‍ അവശ്യ പോഷകങ്ങളായ വിറ്റാമിനുകളും മറ്റും നശിപ്പിക്കപ്പെട്ടിരിക്കും. അതുകൊണ്ട് ഫില്‍റ്റേഡ് ഓയില്‍ ഉപയോഗിക്കുന്നതാണ്. അവ ഇരുണ്ടതായും പ്രത്യേക മണമുള്ളതായും തോന്നുമെങ്കിലും ഇവ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവയുടെ ഗന്ധം അവ വേര്‍തിരിച്ചെടുത്ത വസ്തുക്കളുടെ ഗന്ധമാണ്.

വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന എണ്ണകള്‍:

എണ്ണ എങ്ങനെയാണ് ഉണ്ടാക്കിയത് എന്നത് അനുസരിച്ച് അതു പ്രദാനം ചെയ്യുന്ന ആരോഗ്യ ഗുണങ്ങള്‍. കടുകെണ്ണ, എള്ളെണ്ണ, ഒലിവോയില്‍, നെയ്യ്, നിലക്കടലയെണ്ണ, വെണ്ണ തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. ഉണ്ടാക്കുന്ന ഭക്ഷ്യസാധനത്തിന് യോജിക്കുന്നത് തെരഞ്ഞെടുക്കാം. ഇവയിലെല്ലാം ഫാറ്റി ആസിഡുകളുടെ വ്യത്യസ്ത രൂപങ്ങളുണ്ട്. ഡാല്‍ഡയും മറ്റും ഉപേക്ഷിക്കുക.

ഫാറ്റിന്റെ അളവ് പരിശോധിക്കുന്നതിനായി ലേബല്‍ വായിക്കുക

മിക്കവാറും പാക്കു ചെയ്ത എല്ലാ ഭക്ഷ്യോല്പന്നങ്ങളില്‍ ഫാറ്റ് കണ്ടന്റ് ഉണ്ടാകും. ഇത്തരം ഉല്പന്നങ്ങള്‍ എവിടെ നിന്നു വാങ്ങുമ്പോഴും ഫുഡ് ലേബല്‍ വായിക്കണം.

ഒരു ദിവസം എത്ര ഓയില്‍ ഉപയോഗിക്കാം

മുതിര്‍ന്നവര്‍ക്ക് നാലു മുതല്‍ അഞ്ച് ടേബിള്‍ സ്പൂണ്‍വരെ എണ്ണ തന്നെ ധാരാളമാണ്. ദിവസം 50 ഗ്രാമില്‍ കൂടാന്‍ പാടില്ല.