കോഴിക്കോട് : ദീപാവലിക്കാലം മധുരങ്ങളുടെ കാലം കൂടിയാണ്. മധുരം പാടെ ഒഴിവാക്കാതെ തന്നെ ദീപാവലി ആഘോഷങ്ങള്‍ ആരോഗ്യകരമാക്കാന്‍ കുറച്ച് ജാഗ്രതയാവാം.
1.പഞ്ചസാരക്ക് പകരം ശര്‍ക്കരയും , ഏലക്കയും പോലുള്ള നാച്വറല്‍ സ്വീറ്റ്‌നേര്‍സ് ഉപയോഗിക്കാന്‍ ശ്രമിക്കാം. ആരോഗ്യത്തിനൊട്ടും കുറവ് വരുത്താതെ മധുരത്തിന് മധുരവുമായി.
2.ശരീരത്തില്‍ പഞ്ചസാരയുെട അളവ് കുറഞ്ഞാലും പ്രശ്‌നമാണെന്ന് ഓര്‍ക്കുക. ഒരു നേരം വിഭവ സമൃദ്ധമായ ഊണ് കഴിക്കുകയാണെങ്കില്‍ അന്നത്തെ ദിവസത്തെ ഭക്ഷണ ക്രമം കൃത്യമായി പ്ലാന്‍ ചെയ്യണം.
3.ഭക്ഷണ ക്രമങ്ങളില്‍ അയവ് വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വ്യായാമം മുറുകെ പിടിക്കാന്‍ ശ്രമിക്കുക. ഇത് ആഘോഷ ദിവസങ്ങളില്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കും.
4.ഒരു നേരം ഭക്ഷണം അധികം കഴിക്കുന്നത് കൊണ്ട് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാതിരിക്കരുത്. യാത്രക്കിടയിലും സ്‌നാക്ക്‌സ് എന്തെങ്കിലും കയ്യില്‍ കരുതാന്‍ മറക്കരുത്.