പുതുച്ചേരി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാട്ടില്‍ തള്ളി ആരോഗ്യപ്രവര്‍ത്തകര്‍. ചെന്നൈ സ്വദേശിയായ 44 കാരന്റെ മൃതദേഹമാണ് വനത്തിനുള്ളിലെ കുഴിയില്‍ ഉപേക്ഷിച്ചത്.
ചെന്നൈ സ്വദേശിയായ ഇയാളുടെ ഭാര്യ വീട് പുതുച്ചേരിയില്‍ ആയിരുന്നു. ഇവിടെ വെച്ചാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊവിഡ് മരണമായിരുന്നു ഇത്. മൃതദേഹം സ്ട്രക്ച്ചറില്‍ എടുത്തുകൊണ്ടുവന്ന് കുഴിയിലേക്ക് ഇട്ടതിനു ശേഷം മടങ്ങുന്ന് ആശുപത്രി അധികൃതരുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
107 പേര്‍ക്ക് ഇതിനോടകം പുതുച്ചേരിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണിതെന്നാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രതികരിച്ചത്.
സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചതായും സര്‍ക്കാര്‍ പറയുന്നു. അതേസമയം തൊട്ട് അടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ദിവസേന ആയിരത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.