ന്യൂദല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് (എംപോക്‌സ്) ലക്ഷണം കണ്ടെത്തി. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
എംപോക്‌സ് നിലവില്‍ പടരുന്ന രാജ്യത്ത് നിന്നും തിരിച്ചെത്തിയ യുവാവിനാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിശോധനക്ക് ശേഷം മാത്രമേ സ്ഥിതീകരണം ഉണ്ടാവുകയുള്ളു എന്നുമാണ് നിലവിലെ വിവരം.
യുവാവ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും രോഗിക്ക് ആരെല്ലാമായി സമ്പര്‍ക്കമുണ്ടെന്നടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തി വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
എന്നാല്‍ യുവാവിന്റെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇത്തരത്തിലുള്ള പരിശോധനയിലാണ് യുവാവിന് ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്.
ലോകാരോഗ്യ സംഘടനയുടെ 2022-ലെ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയില്‍ 30 എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. . 2024 മാര്‍ച്ചിലാണ് അവസാനമായി കേസ് കണ്ടെത്തിയത്.
Content Highlight: health ministery of india has confirmed that a man has symptoms of mpox in the country