ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. കെ ശൈലജ. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് ചികിത്സ ലഭിക്കാതെ മരിച്ചത്.
ഇന്നലെ കുട്ടി നാണയം വിഴുങ്ങിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി.
ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കി അയച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് വന്നതുകൊണ്ട് കിടത്താന്‍ പറ്റില്ലെന്നും ചോറും പഴവും കൊടുത്താല്‍ മതിയെന്നും പറഞ്ഞാണ് തിരിച്ചയച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്നലെ രാത്രിയോടെ കുട്ടിയുടെ നില മോശമാവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക