ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ രോഗം വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ആരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ അഗര്‍വാള്‍.
ദല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറാണ് അഗര്‍വാള്‍. ജനിതകമാറ്റം സംഭവിച്ച വൈറസാണ് ഇന്ത്യയില്‍ പടരുന്നത്. ഇത് സ്ഥിതി രൂക്ഷമാക്കുന്നെന്നും നാല് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ട് മാത്രമേ കൊവിഡ് ചങ്ങല നശിപ്പിക്കാന്‍ കഴിയുകയുള്ളു. ഏഴ് ദിവസത്തേക്കെങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ നടപ്പാക്കണമെന്നും ഡോക്ടര്‍ അഗര്‍വാള്‍ പറഞ്ഞു.
രണ്ട് ലക്ഷത്തില്‍ അധികമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഈ എണ്ണം കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
യു.കെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നാല് മുതല്‍ അഞ്ച് ദിവസത്തേക്കുള്ള ലോക്ഡൗണ്‍ ഫലം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് കടക്കാമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്.എയിലും ബ്രസീലിലും സംഭവിച്ചതാണ് ഇന്ത്യയിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക