| Friday, 14th November 2014, 2:34 pm

നന്നായി ഉറങ്ങൂ, ദീര്‍ഘായുസ്സ് നേടൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരത്തിനു നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.

ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. എന്നുവെച്ച് ഏതുനേരവും ഉറങ്ങണമെന്നല്ല കെട്ടോ…

ദീര്‍ഘായുസ്സ്: രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്.

വേദന: ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.

തിളങ്ങുന്ന ചര്‍മ്മം: നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടും. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിനു വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യും.

We use cookies to give you the best possible experience. Learn more