| Tuesday, 23rd April 2019, 11:53 pm

മാമ്പഴവും ആരോഗ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാമ്പഴക്കാലമാണല്ലോ കഴിഞ്ഞു പോകുന്നത്.. ഈ സീസണില്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മാമ്പഴം ഒരിക്കലും വെറുതെ കളയരുത്. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. വൈറ്റമിന്‍ സി,വൈറ്റമിന്‍ എ,വൈറ്റമിന്‍ ഇ,വൈറ്റമിന്‍ കെ അടക്കം നിരവധി പോഷകഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് മാമ്പഴമധുരം നുകരുന്നത് വളരെ നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇവന്‍ ഉപകരിക്കും. കൂടാതെ ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറ തന്നെയാണ് മാമ്പഴം. സ്താനാര്‍ബുദം,പ്രോസ്‌റ്റേറ്റ് അര്‍ബുദം എന്നിവയെ പ്രതിരോധിക്കാനും ഈ ഫലത്തിന് സാധിക്കും. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താം.

ചര്‍മ്മത്തിനും മാമ്പഴ ഫേഷ്യല്‍ വളരെ നല്ലതാണ്. തിളക്കമുള്ള ചര്‍മ്മത്തിന് മാമ്പഴം നല്ലൊരു ചോയ്‌സാണ്. കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ ഫലം ഉപകരിക്കും.അതുകൊണ്ട് ജ്യൂസായും,അല്ലാതെയുമൊക്കെ ധാരാളം മാമ്പഴം ഈ സീസണില്‍ തന്നെ അകത്താക്കാം.

We use cookies to give you the best possible experience. Learn more