| Tuesday, 19th June 2018, 2:16 pm

ഈന്തപ്പഴം ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ഈ നാല് ഗുണങ്ങളുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ധാരാളമുള്ള വിഭവമാണ് ഇൗന്തപ്പഴം. നിരവധി ഗുണങ്ങളുള്ള ഈന്തപ്പഴം ജ്യൂസാക്കി കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് വളരെ ഉത്തമമാണ്.

വെറുതെ കഴിച്ചാലും ജ്യൂസ് ആക്കി തേന്‍ മിക്സ് ചെയ്ത് കഴിച്ചാലും നല്ലതാണ്. ഈന്തപ്പഴം ജ്യൂസ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന പ്രധാന ഗുണങ്ങള്‍ താഴെപ്പറയുന്നു

1.അമിതവണ്ണം നിയന്ത്രിക്കാം

ഈന്തപ്പഴം ജ്യൂസ് രാവിലെ ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് ശരീരത്തിന്റെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

2. കൊളസ്ട്രോള്‍

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈന്തപ്പഴം ജ്യൂസ് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന് വളരെ ഉത്തമമാണ്.


ALSO READ: വാഴക്കൂമ്പ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുള്ള നാലു ഗുണങ്ങള്‍


3. രക്തത്തിലെ ഹീമോഗ്ലോബില്‍ അളവ് വര്‍ധിപ്പിക്കുന്നു

രക്തത്തില്‍ അരുണ രക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലാബിന്റെ അളവ് നിലനിര്‍ത്തി പ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്തു നല്‍കാനും ഈന്തപ്പഴം സഹായിക്കുന്നു.

5. എല്ലുകളുടെ ആരോഗ്യത്തിന്

ഈന്തപ്പഴത്തില്‍ ധാരാളം മഗ്‌നീഷ്യം, അയേണ്‍,കോപ്പര്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും ബലം ഉണ്ടാകാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.

We use cookies to give you the best possible experience. Learn more