| Wednesday, 25th August 2021, 4:09 pm

സത്യം...പരമാര്‍ത്ഥം...ടോസ് എനിക്കോ? കാത്തിരിപ്പിനൊടുവില്‍ ടോസ് വിജയിച്ച് കോഹ്‌ലി, വിശ്വസിക്കാനാകുന്നില്ലെന്ന് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലീഡ്‌സ്: ഒടുവില്‍ ‘ടോസ് ഭാഗ്യം’ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ തുണച്ചു. തുടര്‍ച്ചയായ മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെടുത്തിയിരുന്ന കോഹ്‌ലിയ്ക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് ലഭിച്ചു. ടോസ് നേടിയ കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ എട്ട് ടെസ്റ്റുകളിലും കോഹ്‌ലിയ്ക്ക് ടോസ് നഷ്ടമായിരുന്നു. ആദ്യമായാണ് ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരത്തില്‍ കോഹ്‌ലി ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് ടോസ് ചെയ്തത്.

ടോസ് വിളിച്ച ശേഷം ശരിയായപ്പോള്‍ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. ലോര്‍ഡ്സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന് ടോസ് വിജയിക്കാനായിരുന്നില്ല.

2021-ല്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും കോഹ്ലി ടോസ് വിജയിച്ചിരുന്നില്ല.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുത്തുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ വിരാട് കോഹ്‌ലി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ മറികടക്കുകയും ചെയ്തിരുന്നു. ധോണി 34 മത്സരങ്ങളിലാണ് ടോസ് നഷ്ടപ്പെടുത്തിയത്. വിരാട് കോഹ്‌ലി 36 ടെസ്റ്റുകള്‍ പിന്നിട്ടു.

ടെസ്റ്റില്‍ മാത്രമല്ല, ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റനായ ശേഷവും കോഹ്‌ലിയെ ടോസ് നിര്‍ഭാഗ്യം പിന്തുടര്‍ന്നു. നിര്‍ണായക മത്സരങ്ങളില്‍ കോഹ്‌ലിയ്ക്ക് ടോസ് നഷ്ടമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Headingley Test: Surprised I have won the toss, says Virat Kohli after ending long wait in England

We use cookies to give you the best possible experience. Learn more