ജറുസലേം: ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് തലവന്‍ ആര്‍ച്ച്ബിഷപ്പ് അടല്ല ഹന്ന.
അല്‍ അഖ്സയിയ്ക്ക് ചുറ്റിലും അകത്തും നടത്തിയ യാത്രക്കിടെ കീഴടങ്ങാന്‍ തയ്യാറല്ലാത്ത നിരവധി ധീരന്മാരെ താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ നായകന്മാര് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതിയും ഇരുണ്ട അധിനിവേശ നയങ്ങളും പോരാടി ചെറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജറുസലേമിനെ സംരക്ഷിക്കാന്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തെയും കോളനിവത്കരണത്തെയും അടിച്ചമര്‍ത്തലിനെയും സ്വേച്ഛാധിപത്യത്തെയും എതിര്‍ത്ത് സമൂഹത്തെ സംരക്ഷിക്കുകയാണ് ഫലസ്തീനിലെ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈല്‍ അതിക്രമങ്ങള്‍ക്കെതിരെ നേരത്തെയും ആര്‍ച്ച് ബിഷപ്പ് ശക്തമായ പ്രതികരിച്ചിരുന്നു. ഇതിന്റെ പേരില്‍ 2019ല്‍ ഇസ്രാഈല്‍ രാസവസ്തു ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഫലസ്തീനികളും ഫലസ്തീനിലെ ക്രിസ്ത്യാനികളും, ഒരു കുടുംബമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, മസ്ജിദുല്‍ അഖ്സ സംരക്ഷിക്കാനായി മുസ്ലിങ്ങളൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് ഫലസ്തിനിലെ കത്തോലിക്കാ പുരോഹിതന് ഫാദര്‍ മാനുവല്‍ മുസല്ലയും ആവശ്യപ്പെട്ടിരുന്നു.
‘യുദ്ധത്തില്‍ ഫലസ്തീന് ജനത്തോടൊപ്പമില്ലാത്ത ആര്‍ക്കും സമാധാനത്തോടെ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയില്ല. നമുക്ക്(ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും) ഒരു നാഗരികതയും ഒരു സംസ്ക്കാരവുമാണ്. ഈ പുണ്യഭൂമിയില്‍ നമ്മള് ഒരു ജനതയാണ്. മസ്ജിദുല്‍ അഖ്സ സംരക്ഷിക്കാനായി മുസ്ലീങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് അഭ്യര്‍ഥിക്കുന്നു,’ 82 കാരനായ പുരോഹിതന് ഫാദര്‍ മാനുവല്‍ മുസല്ല ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Head of the Greek Orthodox Church in Jerusalem Archbishop Atallah Hanna hailed the victory of Palestinians in the battle to defend Jerusalem and the holy sites, Rai al Youm reported.