അല്‍ അഖ്‌സയിയ്ക്ക് ചുറ്റിലും അകത്തും നടത്തിയ യാത്രക്കിടെ കീഴടങ്ങാന്‍ തയ്യാറല്ലാത്ത നിരവധി ധീരന്മാരെ താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ നായകന്മാര്‍ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതിയും ഇരുണ്ട അധിനിവേശ നയങ്ങളും പോരാടി ചെറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജറുസലേമിനെ സംരക്ഷിക്കാന്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തെയും കോളനിവത്കരണത്തെയും അടിച്ചമര്‍ത്തലിനെയും സ്വേച്ഛാധിപത്യത്തെയും എതിര്‍ത്ത് സമൂഹത്തെ സംരക്ഷിക്കുകയാണ് ഫലസ്തീനിലെ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈല്‍ അതിക്രമങ്ങള്‍ക്കെതിരെ നേരത്തെയും ആര്‍ച്ച് ബിഷപ്പ് ശക്തമായ പ്രതികരിച്ചിരുന്നു. ഇതിന്റെ പേരില്‍ 2019ല്‍ ഇസ്രാഈല്‍ രാസവസ്തു ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlights: Head of the Greek Orthodox Church in Jerusalem Archbishop Atallah Hanna hailed the victory of Palestinians in the battle to defend Jerusalem and the holy sites, Rai al Youm reported.