Advertisement
national news
തെലങ്കാനയില്‍ കൊവിഡ് കാലത്ത് സ്‌കൂളിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ഹെഡ്മാസ്റ്റര്‍ ലൈംഗികമായി പീഡിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 16, 01:52 pm
Wednesday, 16th December 2020, 7:22 pm

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പകുതി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച സമയത്തായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്.

പ്രതിയും മറ്റൊരു അധ്യാപകനും സ്‌കൂളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പഠിപ്പിക്കാനായി എത്തുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞദിവസമാണ് പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ മാതാപിതാക്കളെ അറിയിച്ചത്. തീരെ അവശനിലയിലായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രധാനാധ്യാപകന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടി പറഞ്ഞത്.

തുടര്‍ന്ന് ക്ലാസ്സില്‍ പങ്കെടുത്ത മറ്റ് കുട്ടികളോട് ഈ വിവരം സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തതായ വിവരം പുറത്തായത്.

7 നും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

ക്ലാസിലെത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുവെന്നും തുടര്‍ന്നായിരുന്നു ലൈംഗികമായി ഉപദ്രവിച്ചതെന്നും പൊലീസ് പറഞ്ഞു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Head Master Raped Minor Girls In Telengana During Covid