Cricket
ഇങ്ങനെ പോയാല്‍ ധോണിയും ഗില്‍ക്രിസ്റ്റും ദൂരെ മാറിനില്‍ക്കേണ്ടിവരും; പന്തിനെ വാനോളം പുകഴ്ത്തി ഇന്‍സമാം
സ്പോര്‍ട്സ് ഡെസ്‌ക്
2021 Mar 28, 02:36 am
Sunday, 28th March 2021, 8:06 am

ലാഹോര്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്താന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. നിലവിലെ ഫോം പന്ത് തുടര്‍ന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിംഗ് ധോണിയും മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റും ബഹുദൂരം പിന്നിലായിരിക്കുമെന്ന് ഇന്‍സമാം പറഞ്ഞു.

‘കഴിഞ്ഞ 6-7 മാസമായി ഞാന്‍ അദ്ദേഹത്തെ പിന്തുടരുന്നു. വ്യത്യസ്ത പൊസിഷനുകളില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നതും റണ്‍സ് വാരിക്കൂട്ടുന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു’, ഇന്‍സമാം പറഞ്ഞു.

കഴിഞ്ഞ 30-35 വര്‍ഷത്തിനിടയ്ക്ക് റിഷഭ് പന്ത് കളിക്കുന്ന സ്‌ട്രോക്ക് താന്‍ ധോണിയിലും ഗില്‍ക്രിസ്റ്റിലും മാത്രമേ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പന്ത് അപാരഫോമിലാണ് ബാറ്റ് വീശുന്നത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ ആറ് ടെസ്റ്റുകളില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമാണ് പന്ത് നേടിയിരുന്നത്.

രണ്ട് പരമ്പര വിജയങ്ങളിലും ഇന്ത്യന്‍ ബാറ്റിംഗിലെ നിര്‍ണായക സാന്നിധ്യവുമായിരുന്നു പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 40 പന്തില്‍ 77 റണ്‍സും നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: He will leave Dhoni and Gilchrist behind by a long distance’: Inzamam on Pant