| Friday, 14th December 2018, 10:48 pm

'ഇന്ത്യ പണ്ടേ ഒരു ഹിന്ദു രാഷ്ട്രമാകേണ്ടതായിരുന്നു': വിവാദ പരാമർശത്തിൽ മേഘാലയ ഹൈകോടതി ജഡ്ജിയെ മാറ്റാനാവശ്യപ്പെട്ട് സി.പി.ഐ.എം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിവാദ പരാമർശം നടത്തിയതിന് മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെൻ. ആര്‍മി റിക്രൂട്ട്‌മെന്റിനായി അമോൺ റാണ എന്നയാൾ ആവശ്യപ്പെട്ട സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് മേഘാലയ സർക്കാർ നല്‍കാതിരുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിവാദ വിധി.

വിഭജനത്തിന്റെ സമയത്തുതന്നെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും, ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കാൻ ആരും ശ്രമിക്കേണ്ട എന്നുമായിരുന്നു ജസ്റ്റിസ് സെൻ വിധി പ്രസ്താവിക്കുന്നതിനിടെ പറഞ്ഞത്. ജസ്റ്റിസ് സെന്നിനെ പദവിയിൽ നിന്നും എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ സി.പി.ഐ.എം. ഘടകം രംഗത്ത് വന്നു.

Also Read സമൂഹത്തോട് എനിക്ക് വെറുപ്പാണ്; മരണം സ്വയം തീരുമാനിച്ചത്: വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്

ഇന്ത്യ ഇസ്ലാമിക രാജ്യം ആകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വേണ്ടത് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ജഡ്ജി തന്റെ വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു

“ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാന്‍ ആരും ശ്രമിക്കരുത്. അങ്ങനെയായായാല്‍ രാജ്യവും ലോകവും നശിക്കും.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരിനു മാത്രമേ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സാധിക്കൂ. ദേശീയ താല്‍പ്പര്യമുള്ള ഈ വിഷയത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്തുണയ്ക്കും എന്ന് താന്‍ കരുതുന്നു” ജസ്റ്റിസ് സെന്‍ പറഞ്ഞു.

Also Read വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി എന്നിങ്ങനെയുള്ള “ഭാരതീയ മതങ്ങളിൽ” പെട്ടവരെയും ഖാസി, ജയന്തി, ഗാരോ വിഭാഗങ്ങളില്‍ പെടുന്ന ആദിവാസി വിഭാഗങ്ങളെയും ഇന്ത്യൻ പൗരത്വം നൽകാനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും അതേസമയം തന്നെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്‌ലിങ്ങൾ അല്ലാത്ത ആളുകൾക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ തലമുറകളായി രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിച്ചുവരുന്ന മുസ്‌ലിങ്ങളെ ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും ജസ്റ്റിസ് സെൻ വിധിയിൽ പറയുന്നുണ്ട്.

Also Read ലങ്കന്‍ നായകനായി വീണ്ടും ലസിത് മലിംഗ

യഥാർത്ഥ ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വത്തിൽ നിന്നും പുറത്താകുന്നതും വിദേശികൾ ഇന്ത്യക്കാർ ആകുന്നതും ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം തന്റെ വിധിയിൽ പറഞ്ഞു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ അന്യരാജ്യങ്ങളിൽ നിന്നും പലായനം നടത്തി ഇന്ത്യയിലേക്ക് വരുന്ന ഹിന്ദു, ജൈന്‍, ബുദ്ധ,സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ഖാസി, ജയന്തി, ഗാരോ തുടങ്ങിയ മത വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി തന്റെ വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമന്ത്രി എന്നിവര്‍ക്ക് അയച്ചു നൽകാനും ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെന്‍ നിർദ്ദേശം നൽകിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more