അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, ബെല്‍റ്റ് കൊണ്ട് അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പഴയകാല നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
national news
അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, ബെല്‍റ്റ് കൊണ്ട് അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പഴയകാല നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2018, 3:18 pm

അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, ബെല്‍റ്റ് കൊണ്ട് അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പഴയകാല നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുംബൈ: 1950 കളില്‍ ഇന്ത്യന്‍ ടെലിവിഷനിലെ പ്രശസ്ത ബാലതാരമായിരുന്നു ഡെയ്‌സി ഇറാനി. പിന്നീട് നയാ ദൗര്‍, ദൂല്‍ കാ ഫൂല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ അവര്‍ പ്രേക്ഷക മനസില്‍ ഇടംനേടി.

എന്നാല്‍ തനിക്ക് ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ബന്ധുവായ ഒരാളില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഡെയ്‌സി ഇറാനി. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“”എന്നെ ഉപദ്രവിച്ചത് ബന്ധു തന്നെയായിരുന്നു തനിക്കൊപ്പം മദ്രാസിലൊക്കെ സിനിമാ ഷൂട്ടിനൊക്കെ അയാള്‍ വരുമായിരുന്നു. ഒരു ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിച്ചു. എന്നെ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു””. – ഡെയ്‌സി പറയുന്നു.

ടടഅയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. സിനിമാ മേഖലയിലൊക്കെ അയാള്‍ക്ക് ചില പിടിപാടുകള്‍ ഉണ്ടായിരുന്നു. എന്റെ അമ്മയക്ക് എന്നെ എങ്ങനെയെങ്കിലും ഒരു സ്റ്റാറാക്കണമെന്നായിരുന്നു. മറാത്തി ചിത്രമായ ബേബി എന്ന സിനിമയിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം.


Dont Miss ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം ഇപ്പോഴും ബാക്കിയാണ്; ആഗ്രഹങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ദിനേശ് കാര്‍ത്തിക്ക്


നാസര്‍ അങ്കിള്‍ എന്നായിരുന്നു ഞാന്‍ അയാളെ വിളിച്ചിരുന്നത്. ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. എന്നാല്‍ കൊല്ലുന്ന ആ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അയാള്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ സ്റ്റുഡിയോയിലെത്തി. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അമ്മയുടെ അടുത്തുപോലും ഇക്കാര്യം പറഞ്ഞിരുന്നില്ല.

ഞാന്‍ വളരുന്നതിന് അനുസരിച്ച് എനിക്ക് പുരുഷന്‍മാരോടും വെറുപ്പും ദേഷ്യവുമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പുരുഷന്‍മാരെ പുച്ഛിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പലരേയും കയ്യേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. അപ്പോഴൊന്നും ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ അമ്മയക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.

ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ എല്ലാം അറിഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. എന്റെ മൂന്ന് മക്കള്‍, സഹോദരിമാര്‍ എല്ലാവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. സത്യത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും ആവില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നത്. ഇത് ഒരു പക്ഷേ സെന്‍സേഷണലാവാം. നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചേക്കും. അതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. അത്രയേ ഉള്ളൂ

പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ ദേഹത്ത് സ്പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരുദിവസം മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം അമ്മ എന്നെ തനിച്ച് വിടുകയും ചെയ്തു.

ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു.

അയാള്‍ എന്നോട് പൊട്ടിത്തെറിച്ചു. ജീവിതം എന്താണെന്നും ഒരോ കാര്യങ്ങളെയും എങ്ങനെ നേരിടണമെന്ന് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്‍- – അഭിമുഖത്തില്‍ ഡെയ്‌സി വ്യക്തമാക്കുന്നു.

Watch Doolnews Video