ബോർഡർ-ഗവാസ്ക്കർ പരമ്പര വിജയിച്ച ടീം ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. 2-1 എന്ന മാർജിനിലാണ് ചതുർദിന ടെസ്റ്റ് പരമ്പര ടീം ഇന്ത്യ സ്വന്തമാക്കിയത്.
തുടർന്ന് നടന്ന എകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന് ഓസീസിനോട് പരമ്പര അടിയറവ് വെക്കേണ്ടി വന്നിരുന്നു. ത്രിദിന ഏകദിന പരമ്പര 2-1 എന്ന നിലയിലാണ് ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയത്.
എന്നാൽ മത്സരത്തിൽ വിരാടിന്റെ വിക്കറ്റ് നഷ്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്ക്.
ആസ്റ്റൺ ആഗറിനെതിരെ നടത്തിയ തന്ത്രപരമായ പിഴവാണ് വിരാടിന്റെ പുറത്താകലിലേക്ക് നയിച്ചത് എന്നാണ് ദിനേശ് കാർത്തിക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
മത്സരത്തിന്റെ അവസാന ഓവറിൽ സ്പിൻ ബോളിനെതിരെ സ്ട്രോക്ക് കളിച്ചതാണ് വിരാടിന്റെ പുറത്താകലിലേക്ക് നയിച്ചതെന്നാണ് ദിനേശ് കാർത്തിക്ക് പറഞ്ഞത്.
ക്രിക്ക്ബസ്സിനോട് സംസാരിക്കവെയായിരുന്നു ദിനേശ് കാർത്തിക്ക് വിരാടിന്റെ പുറത്താകലിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞത്.
“അദ്ദേഹം വളരെ നന്നായി തുടങ്ങുകയും നല്ല ഒരുപിടി ഷോട്ടുകൾ കളിക്കുകയും ചെയ്തിരുന്നു. പക്ഷെ സ്പിന്നിനെതിതിരെ അദ്ദേഹം കളിച്ച ഷോട്ട് തെറ്റായിരുന്നു.
ആസ്റ്റൺ ആഗറിന്റെ ലാസ്റ്റ് ഷോട്ടിൽ വിരാട് സ്ട്രോക്ക് ഷോട്ട് കളിക്കരുതായിരുന്നു,’ ദിനേശ് കാർത്തിക് പറഞ്ഞു.
“ടീമിനെ ലക്ഷ്യത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് നല്ലൊരു ചാൻസ് ഉണ്ടായിരുന്നു. അത് അദ്ദേഹം നഷ്ടപ്പെടുത്തി.
വിക്കറ്റിന് ഇടയിൽ ഓടുന്നതിന് ഇടയിൽ അദ്ദേഹം വലിയ ഷോട്ടുകളൊന്നും കൂടുതലായി കളിക്കുന്നില്ല. അദ്ദേഹം കളിച്ച ആ ഷോട്ടിൽ വിക്കറ്റും നഷ്ടപ്പെട്ടിരുന്നു,’ ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.
മത്സരത്തിൽ 54 റൺസ് എടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ വിരാടിന് സാധിച്ചിരുന്നു. മൂന്നാം എകദിനം 21 റൺസിനാണ് ടീം ഇന്ത്യ പരാജയപ്പെട്ടത്.
അതേസമയം ഇന്ത്യയുടെ ആഭ്യന്തര ടി-20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 31നാണ് ആരംഭിക്കുന്നത്. മെയ് 21 വരെയാണ് ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്.
Content Highlights:He made a tactical error dinesh karthik said about Kohli’s dismissal