ന്യൂദല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് ബി.ജെ.പി എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി എം.പിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് താന്‍ കാരണമാണെന്നും മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്ന പരാമര്‍ശം.
രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ജനാധിപത്യത്തിന് അപകടകരമാണെന്നും അതിനെതിരെ പോരാടണമെന്നും മോദി പാര്‍ട്ടി എം.പിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ പോരാടാന്‍, ബി.ജെ.പിക്ക് സംഘടനയ്ക്കുള്ളിലെ ഇത്തരം കീഴ് വഴക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, ചില പാര്‍ട്ടി എം.പിമാരുടെ മക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അത് താന്‍ കാരണമാണെന്ന് മോദി പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തി.
Content Highlights: He is the reason why the children of some party MPs did not get tickets in the elections; Modi praised himself