ന്യൂദല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് ബി.ജെ.പി എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി എം.പിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് താന്‍ കാരണമാണെന്നും മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ പോരാടാന്‍, ബി.ജെ.പിക്ക് സംഘടനയ്ക്കുള്ളിലെ ഇത്തരം കീഴ് വഴക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, ചില പാര്‍ട്ടി എം.പിമാരുടെ മക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അത് താന്‍ കാരണമാണെന്ന് മോദി പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു.