യുവതാരങ്ങളിൽ ഏറ്റവും ഓവർറേറ്റഡ്; പൃഥ്വി ഷാക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
IPL
യുവതാരങ്ങളിൽ ഏറ്റവും ഓവർറേറ്റഡ്; പൃഥ്വി ഷാക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th April 2023, 10:35 am

ഐ.പി.എൽ പതിനാറാം സീസണിൽ മത്സരങ്ങൾ പുരോഗമിക്കവെ ആവേശത്തിന് ഒട്ടും കുറവില്ല.

കഴിഞ്ഞ സീസണിൽ നേരിട്ട തിരിച്ചടികൾക്ക് മറുപടി നൽകാൻ ചില ടീമുകൾ തയ്യാറെടുക്കുമ്പോൾ, കഴിഞ്ഞ സീസണിൽ നേടിയെടുത്ത പ്രതാപം നിലനിർത്തുക എന്നതാണ് മറ്റ് ചില ടീമുകളുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാനുറച്ച് രംഗത്തിറങ്ങിയ ദൽഹിയെ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു..

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദൽഹി ഡേവിഡ് വാർണർ, സർഫ്രാസ് ഖാൻ, അക്സർ പട്ടേൽ എന്നിവരുടെ ബാറ്റിങ്‌ മികവിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് സ്കോർ ചെയ്തിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് സായ് സുദർശന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിങ്‌ മികവിൽ പത്തൊമ്പത് ഓവർ പിന്നിട്ടപ്പോഴേക്കും വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാൽ ദൽഹിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പതറിയ പൃഥ്വി ഷായ്ക്കെതിരെ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്. കളിയിൽ വെറും അഞ്ച് പന്തുകൾ മാത്രം നേരിട്ട് ഏഴ് റൺസോടെ പൃഥ്വി പുറത്താവുകയായിരുന്നു.ഇതോടെയാണ് താരത്തിനെതിരെ ദൽഹി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചത്.

“ഈ സീസണിൽ ഇങ്ങനെ സൈഡായിപ്പോയ മറ്റൊരു താരമുണ്ടെന്ന് തോന്നുന്നില്ല, “ഗില്ലിന്റെ ടീം പൃഥ്വിയെ നാണം കെടുത്തി,’ “യഥാർത്ഥ പൃഥ്വിയെയാണ് നാം ഈ സീസണിൽ കണ്ടുകൊണ്ടിരിക്കുന്നത്,’ “ഇത്രയും ഓവർറേറ്റഡായ മറ്റൊരു താരമില്ല,’ തുടങ്ങിയ വിമർശനങ്ങളാണ് താരത്തിനെതിരെ ആരാധകർ ഉയർത്തുന്നത്.

ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ 12 റൺസ് മാത്രമാണ് പൃഥ്വിക്ക് നേടാൻ സാധിച്ചത്. മികച്ച ആഭ്യന്തര സീസൺ കഴിഞ്ഞെത്തിയ താരത്തിന് എന്നാൽ ഐ.പി.എല്ലിൽ ഇതുവരേക്കും താളം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ആസാമിനെതിരായ രഞ്ജി ക്രിക്കറ്റിൽ 379 റൺസാണ് പൃഥ്വി സ്കോർ ചെയ്തത്.

അതേസമയം ഏപ്രിൽ 5ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും തമ്മിലാണ് അടുത്ത മത്സരം.
ഐ.പി.എൽ മത്സരങ്ങൾ പുരോഗമിക്കവെ ഗുജറാത്ത് ടൈറ്റൻസാണ് നാല് പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമത്.

Content Highlights:he is the most overrated batter fans slams Prithvi Shaw