തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരന്‍ ഹരികൃഷ്ണന്‍ പരാതി പിന്‍വലിക്കുകയായിരുന്നു.
പരാതിക്കാരന് കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. കുമ്മനം പ്രതിയായ കേസില്‍ ബി.ജെ.പിയുടെ അടക്കം ഇടപെടല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ഉണ്ടായിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു.
കേസില്‍ എഫ്.ഐ.ആര്‍ പിന്‍വലിക്കാന്‍ പരാതിക്കാരന്‍ ഇനി ഹൈക്കോടതിയെ സമീപിക്കും. ന്യൂഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയില്‍ കുമ്മനം രാജശേഖരന്റെ വാക്ക് കേട്ട് ഇരുപത്തിയെട്ട് ലക്ഷം രൂപ നിക്ഷേപിച്ചെന്നായിരുന്നു ഹരികൃഷ്ണന്റെ പരാതി.
കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണും അടക്കമുള്ളവരെ പ്രതിചേര്‍ത്താണ് ഹരികൃഷ്ണന്‍ പരാതി നല്‍കിയത്. കേസില്‍ നാലാം പ്രതിയായിരുന്നു കുമ്മനം.
മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുന്‍പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്.
ബി.ജെ.പിയുടെ എന്‍.ആര്‍.ഐ സെല്‍ കണ്‍വീനറായിരുന്ന ഹരികുമാറാണ് അഞ്ചാം പ്രതി.
പണം കൈപ്പറ്റിയ ശേഷം പാര്‍ട്ണര്‍ഷിപ്പിലേക്ക് പോകുകയോ മറ്റോ ചെയ്തില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് ബി.ജെ.പി തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ആര്‍.എസ് വിനോദ് ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക