World News
എങ്ങനെ എന്റെ കുടുംബം ലോകത്തിലെ ഏറ്റവും അപകടം പിടിച്ചയാളെ രൂപപ്പെടുത്തി; ട്രംപിന്റെ പഴയ കാലവുമായി സഹോദരന്റെ മകളുടെ പുസ്തകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 07, 05:49 pm
Tuesday, 7th July 2020, 11:19 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനതിരെ ആരോപണങ്ങളുമായി ട്രംപിന്റെ സഹോദരന്റെ മകള്‍ മേരി ട്രംപ്. ഇവരുടെ വരാനിരിക്കുന്ന പുസ്തകമായ ടൂ മച്ച് ആന്റ് നെവര്‍ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ മോസ്റ്റ് ഡേഞ്ചറസ് മാന്‍ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ട്രംപിന്റെ സഹോദരനായ ഫ്രെഡി ട്രംപിന്റെ മകളാണ് മേരി ട്രംപ്. തന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നെന്നും പിതാവിന്റെ സഹോദരങ്ങളുടെ നിശബ്ദദതയും നിഷ്ടക്രിയത്വും അദ്ദേഹത്തെ നശിപ്പിച്ചെന്നും ഇവര്‍ പറയുന്നു. തന്റെ രാജ്യത്തെ ട്രംപ് നശിപ്പിക്കുന്നത് കണ്ടു കൊണ്ട് നില്‍ക്കാനാവില്ലെന്നാണ്് ഇവര്‍ സി.എന്‍.എന്നിനോട് പറയുന്നത്.

തന്റെ പഴയ ഓര്‍മകളും മറ്റു കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞുമാണ് മേരി ട്രംപ് പുസ്തകം എഴുതിയിരിക്കുന്നത്. ഒപ്പം ബിസിനസ് രേഖകളും മറ്റും പസ്തകത്തിനായി ശേഖരിച്ചുണ്ടായിരുന്നു.

ട്രംപിന്റെ ബിസിനസ് ജീവിതത്തെ പറ്റിയും, വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങളെ പറ്റിയും ട്രംപും പിതാവുമായുള്ള ബന്ധത്തെ പറ്റിയും പുസ്തകത്തില്‍ പറയുന്നുണ്ട്.

ജൂലൈ 14 നാണ് പുസ്തകം പുറത്തിറങ്ങാന്‍ പോവുന്നത്. പുസ്തകത്തിന്റെ പ്രസാധകര്‍ 75000 കോപ്പികള്‍ ഇതിനകം പ്രിന്റ് ചെയ്തു കഴിഞ്ഞു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിലവില്‍ നിയമ തര്‍ക്കങ്ങളും നടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ