| Wednesday, 18th September 2019, 10:10 am

മാധ്യമ റിപ്പോര്‍ട്ടമാര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വക 15000 രൂപ വാഗ്ദാനം; തെരഞ്ഞെടുപ്പിന് മുന്‍പ് ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ പരസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് 15000 രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി സര്‍ക്കാര്‍. സംഭവം ജാര്‍ഖണ്ഡിലാണ്.

സര്‍ക്കാര്‍ പി.ആര്‍.ഡി വകുപ്പ് നല്‍കിയ പത്രപരസ്യത്തിലൂടെയാണ് ഇക്കാര്യം പരസ്യമായത്. 30 മാധ്യമപ്രവര്‍ത്തകരെയാണ് ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കുക. പത്രങ്ങളിലെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെയും റിപ്പോര്‍ട്ടമാര്‍ക്ക് അപേക്ഷിക്കാം. ക്ഷേമപദ്ധതികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാസമാണ് സമയം നല്‍കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു റിപ്പോര്‍ട്ടിന് അല്ലെങ്കില്‍ വീഡിയോ റിപ്പോര്‍ട്ടിന് 15000 രൂപ വച്ച് നല്‍കും. ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 25 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പ്രചരണത്തിന് വേണ്ടിയുള്ള ലഘുലേഖയായി പുറത്തിറക്കും. ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 5000 രൂപ അധികം നല്‍കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. എല്ലാതരത്തിലുള്ള നൈതികതയും ധാര്‍മ്മികതയും അട്ടിമറിക്കപ്പെടുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് ജെ.എം.എം നേതാവും മുന്‍ മുഖ്യമന്ത്രി സി.എച്ച് ഹേമന്ദ് സോറന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സര്‍ക്കാരിന്റെ നടപടി. പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ വാദത്തെ റാഞ്ചി പ്രസ് ക്ലബ്ബ് നിഷേധിച്ചു.

We use cookies to give you the best possible experience. Learn more