| Sunday, 12th February 2023, 9:37 pm

മെസിയേയും റൊണാൾഡോയേയും എംബാപ്പെയേയും സൈൻ ചെയ്യാനാണ് കോച്ച് ആവശ്യപ്പെടുന്നത്; വെളിപ്പെടുത്തി ഫ്രഞ്ച് ക്ലബ്ബ്‌ ഡയറക്ടർ

സ്പോര്‍ട്സ് ഡെസ്‌ക്

ശനിയാഴ്ച നടന്ന മത്സരത്തിൽ പി.എസ്.ജിക്കെതിരെ 3-1ന്റെ വിജയം സ്വന്തമാക്കാൻ മൊണോക്കോക്ക് സാധിച്ചിരുന്നു. മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ ക്ലബ്ബിന് ലീഗ് വൺ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞു.

എന്നാലിപ്പോൾ ക്ലബ്ബിലേക്ക് മെസിയേയും എംബാപ്പെയേയും റൊണാൾഡൊയെയും സൈൻ ചെയ്യാൻ മൊണോക്കോ കോച്ച് ഫിലിപ്പെ ക്ലെമന്റ് ആവശ്യപ്പെട്ടു എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ക്ലബ്ബ്‌ സ്പോർട്ടിങ്‌ ഡയറക്ടർ പോൾ മിഷലേനി. ക്ലബ്ബിന്റെ ട്രാൻസ്ഫർ വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തമാശ രൂപത്തിലാണ് മിഷലേനി ഈ പ്രസ്താവന നടത്തിയത്.

പ്രൈം വീഡിയോ സ്‌പോർടിന് നൽകിയ അഭിമുഖത്തിലാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മെസിയേയും എംബാപ്പെയേയും റൊണാൾഡോയേയും ക്ലബ്ബിലെത്തിക്കാൻ കോച്ച് തന്നോട് ആവശ്യപ്പെട്ടതായി പോൾ മിഷലേനി പറഞ്ഞത്.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ വളരെ മോശം പ്രകടനമാണ് മൊണോക്കോ കാഴ്ച വെച്ചത്. ഒരു പുതിയ താരത്തെപ്പോലും ടീമിലെത്തിക്കാൻ സാധിക്കാതിരുന്ന ക്ലബ്ബിന് തങ്ങളുടെ താരമായ ബെനോയിത്ത്‌ ബഡാഷിലെയെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

“ഫിലിപ്പെ ക്ലെമന്റ് എന്നോട് താരങ്ങളെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിൽ എന്തുചെയ്യുമായിരുന്നെന്നോ? മെസി, റൊണാൾഡോ, എംബാപ്പെ എന്നിവരെ സൈൻ ചെയ്യുമോയെന്ന് അദ്ദേഹം എന്നോട് എപ്പോഴും ആവശ്യപ്പെടാറുണ്ട്(ചിരിക്കുന്നു),’ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മിഷലേനി മറുപടി പറഞ്ഞു.

അതേസമയം പുതിയ സൈനിങ്‌ ഒന്നും നടത്തിയിട്ടില്ലെങ്കിലും ഒത്തിണക്കത്തോടെ കളിക്കുന്ന സ്‌ക്വാഡാണ് മൊണോക്കോക്കുള്ളത്. ലീഗ് വണ്ണിൽ 23 മത്സരങ്ങളിൽ നിന്നും 47 പോയിന്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്താണ് ക്ലബ്ബിന്റെ സ്ഥാനം.

ഇതേ പ്രകടനം തുടരാനായാൽ ടീമിന് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാം. യൂറോപ്പാ ലീഗിൽ ലെവർകുസേനെതിരെ ഫെബ്രുവരി 17  നാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:  He always asks me for Messi, Ronaldo, and Kylian” – Monaco director Paul Mitchell

We use cookies to give you the best possible experience. Learn more