ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പരേഖ് രംഗത്തെത്തിയത്. സാമ്പത്തിക നില സാധാരണ നിലയിലേക്കെത്താന്‍ എത്ര സമയമെടുക്കുമെന്ന് പറയാനാകില്ലെന്നും പരേഖ് പറഞ്ഞു.
ന്യൂദല്‍ഹി: നോട്ടുനിരോധനത്തില്‍ മുന്‍ നിലപാടില്‍ നിന്നും വ്യത്യസ്താഭിപ്രായം പ്രകടിപ്പിച്ച് എച്ച്.ഡി.എഫ്.സി ചെയര്‍മാന്‍ ദീപക് പരേഖ്. സര്‍ക്കാരിന്റെ തീരുമാനം വിപണിയെയും കോര്‍പറേറ്റ് മേഖലയെയും ബാധിച്ചിട്ടുണ്ടെന്നും സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നും പരേഖ് പറഞ്ഞു.
ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പരേഖ് രംഗത്തെത്തിയത്. ജനുവരിയോടെ കുറച്ചെങ്കിലും സാമ്പത്തിക നില സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പരേഖ് പറഞ്ഞു.
നോട്ടുനിരോധനത്തെ നേരത്തെ സ്വാഗതം ചെയ്തിരുന്ന പരേഖ് തീരുമാനത്തെ ധീരമെന്ന് വിശേഷിപ്പിച്ചിരുന്നു.
നവംബര്‍ 8നാണ് മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്.
Read more