മുംബൈ: രാത്രി കാലങ്ങളില്‍ ബാങ്കിന്റെ വരാന്തയില്‍യില്‍ കിടന്നുറങ്ങുന്നവരെ നേരിടാനായി വരാന്ത നിറച്ച് ഇരുമ്പാണി തറച്ചുവെച്ച എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ബ്രാഞ്ചിന്റെ നടപടി അടുത്തിടെ വിവാദമായിരുന്നു.
ബാങ്കിന്റെ വരാന്തയില്‍ ആണി തറച്ചുവെച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഖേദപ്രകടനവുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയത്.
Also Read കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് പൊലീസ്; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പൊലീസ് സ്റ്റേഷനില്‍ വെച്ച്
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഫോര്‍ട്ട് ബ്രാഞ്ചില്‍ സൂചികള്‍ സ്ഥാപിച്ചതെന്നും ഇതില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുള്ളുകള്‍ നീക്കം ചെയ്യുകയും ചെയ്തു. മുള്ളുകള്‍ നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
മുംബൈയിലെ വീടില്ലായ്മയുടെ നേര്‍സാക്ഷ്യമെന്ന പേരിലായിരുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രത്തിനെതിരെ പരിഹാസവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
ഇരുമ്പ് സൂചിയില്‍ കുട്ടികളോ മറ്റുള്ളവരോ തെന്നിവീഴുകയോ മറ്റോ ചെയ്താല്‍ എന്താവും അവസ്ഥയെന്ന് നിങ്ങള്‍ ആലോചിച്ചോയെന്നും എന്തിന്റെ പേരിലായാലും ഇത് അങ്ങേയറ്റം ക്രൂരമായ നടപടിയാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം.
Watch DoolNews Video