| Monday, 14th January 2019, 2:18 pm

മുംബൈയില്‍ പോകുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്നെ അറിയിച്ചിരുന്നു, കര്‍ണ്ണാടകയില്‍ രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യത തള്ളി എച്ച്.ഡി.കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണ്ണാടകയിലെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത തള്ളി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുംബൈയിലേക്ക് പോകുന്നതിനെക്കുറിച്ച് എം.എല്‍.എമാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും അവരുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

“മൂന്ന് എം.എല്‍.എമാരും നിരന്തരം എന്നോട് സംവദിക്കുന്നുണ്ട്. എന്നോട് പറഞ്ഞതിന് ശേഷമാണ് അവര്‍ മുംബൈയിലേക്ക് പോയത്. സര്‍ക്കാറിന് നിലവില്‍ ഭീഷണിയൊന്നുമില്ല. ആരെയൊക്കെയാണ് ബി.ജെ.പി ബന്ധപ്പെടുന്നതെന്നും എന്തൊക്കെ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത് എന്നതിനെക്കുറിച്ചും എനിക്ക് ധാരണയുണ്ട്. ഇത് കൈകാര്യം ചെയ്യാന്‍ എനിക്കറിയാം, മാധ്യമങ്ങള്‍ എന്തിനാണ് അതിനെക്കുറിച്ച് ആശങ്കാകുലരാകുന്നത്”- സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു കൊണ്ട് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

Also Read പാട്ടു പാടിയതിന് എനിക്ക് നല്‍കിയ പ്രതിഫലം ഞാന്‍ തിരിച്ചു തരാം, എന്റെ പാട്ടിലൂടെ ബി.ജെ.പി നേടിയ വോട്ട് തിരിച്ചു തരൂ; പൗരത്വ ബില്ലില്‍ പ്രതിഷേധവുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ച അസാമീസ് ഗായകന്‍

രാഷ്ട്രീയ കുതിരക്കച്ചവടത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര പാര്‍ട്ടി നേതാക്കളുമായി അടിന്തര മീറ്റിങ്ങ് നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഇതിനെക്കുറിച്ച് വ്യക്തത നല്‍കിയത്.

Also Read കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ “ഓപ്പറേഷന്‍ ലോട്ടസ്”; 3 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതായി മന്ത്രി ഡി.കെ ശിവകുമാര്‍

നേരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി “”ഓപ്പറേഷന്‍ ലോട്ടസ്”” ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more