ബെംഗളുരു: കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടൂറിസം മന്ത്രി സി.പി യോഗേശ്വര റാവു. കുറേ കോമാളികളുടെ പാര്‍ട്ടിയാണ് ജെ.ഡി.എസ് എന്നായിരുന്നു റാവുവിന്റെ പരാമര്‍ശം.
കുമാരസ്വാമിയുടെ പാര്‍ട്ടി ഒരു ജോക്കറിനെ പോലെയാണ്. എല്ലാവരുമായും വിധേയപ്പെടാന്‍ കഴിയുന്ന പാര്‍ട്ടിയാണത്. കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ജെ.ഡി.എസ്. ധാര്‍മ്മികതയില്ലാത്ത, യാതൊരു മൂല്യങ്ങളുമില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുന്നു. തങ്ങള്‍ക്ക് അവസരം തരുന്നവര്‍ക്ക് വേണ്ടി മറുകണ്ടം ചാടാന്‍ റെഡിയാണ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍, റാവു പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാത്തയാളാണ് കുമാരാസ്വാമിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ സകല മണ്ഡലങ്ങളും സ്ഥിരം സന്ദര്‍ശിക്കുന്നതെന്നും റാവു പറഞ്ഞു.
കര്‍ണ്ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റാവുവിന്റെ പരാമര്‍ശം.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പ്രചരണമാണ് കോണ്‍ഗ്രസും ബി.ജെ.പിയും കാഴ്ച വെയ്ക്കുന്നത്. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക വരെ കോണ്‍ഗ്രസ് തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം വരാനിരിക്കുന്ന കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് മത്സരരംഗത്തേക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക