ഡിസംബറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെ.പിക്ക് വേണ്ടത്ര സീറ്റുകള്‍ നേടാന്‍ കഴിയാതെ സര്‍ക്കാര്‍ താഴെ വീഴുന്ന അവസ്ഥയുണ്ടായാല്‍ ജനതാദള്‍ യെദിയൂരപ്പ സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരവേയാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനം പ്രളയം സമ്മാനിച്ച ദുരന്തങ്ങളില്‍ നിന്ന് കരകയറിയിട്ടില്ലെന്നും അതിനാല്‍ ഒരു ഉപതെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും അതിനാലാണ് ബി.ജെ.പിയെ പിന്തുണക്കാനുള്ള തീരുമാനമെന്ന് കുമാരസ്വാമി പറഞ്ഞു. ബംഗളൂരു പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി ജനതാദളിന്റെ ബി.ജെ.പി ഇഷ്ടം പ്രകടിപ്പിച്ചത്.
ബി.ജെ.പിയിലേക്ക് പോവാനുള്ള ജനതാദള്‍ എം.എല്‍.എമാരുടെ നീക്കം തടയുന്നതിനാണ് കുമാരസ്വാമിയുടെ ഇപ്പോഴത്തെ നീക്കം എന്നാണ് സൂചനകള്‍. ബി.ജെ.പിയെ പിന്തുണച്ച് അധികാരത്തിന്റെ ഭാഗമായാല്‍ എം.എല്‍.എമാരെ പിടിച്ചുനിര്‍ത്താം എന്ന് കുമാരസ്വാമി കരുതുന്നു. തനിക്ക് പ്രത്യേകിച്ച് ബി.ജെ.പിയോട് സ്‌നേഹമോ വെറുപ്പോ ഇല്ലെന്നും കുമാരസ്വാമി ഇപ്പോള്‍ പറയുന്നു.
ഡിസംബര്‍ 5ന് 15 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴോ എട്ടോ സീറ്റുകളില്‍ വിജയിച്ചില്ലെങ്കില്‍ ഭരണം നഷ്ടപ്പെടും എന്ന അവസ്ഥയിലായിരുന്നു ബി.ജെ.പി. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായാലും ഭരണം ഷ്ടപ്പെടില്ല എന്ന ആശ്വാസത്തിലാണ് ബി.ജെ.പി.
കുമാരസ്വാമി നിലപാട് പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി ജനതാദള്‍ നേതൃത്വവുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. തന്റെ സര്‍ക്കാരിന് ആവശ്യത്തിനുള്ള ഭൂരിപക്ഷമുണ്ടെന്നും ജനതാദളിന്റെ പിന്തുണ വേണ്ടെന്നു മാണ് യെദിയൂരപ്പ പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം പോലിരിക്കും ജനതാദളുമായുള്ള ബി.ജെ.പി ബന്ധത്തിന്റെ ഭാവി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ