കൊവിഡ് 19 വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്തെ ജനങ്ങളുടെ ജീവിതം ദുരിതമാവാതിരിക്കാന്‍ നിരവധി പേരാണ് സഹായിക്കാനെത്തുന്നത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ മൂന്ന് ദിരിതാശ്വാസ നിധികളിലേക്ക് ധനസഹായം നല്‍കി.
പി.എം കെയര്‍, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ എന്നിവയ്ക്കാണ് ദേവഗൗഡ ധനസഹായം നല്‍കിയത്. മൂന്ന് ദുരിതാശ്വാസ നിധികളിലേക്കും ഓരോ ലക്ഷം രൂപ വീതമാണ് ദേവഗൗഡ നല്‍കിയത്. പെന്‍ഷന് പുറമേ, വ്യക്തിപരമായി നല്‍കുന്നതാണ് ഈ തുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ണാടക സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം വേണ്ടത്ര ആലോചിക്കാതെ എടുത്തതാണെന്ന് ദേവഗൗഡ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ കര്‍ഷകരും തൊഴിലാളികളും ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അവയ്ക്കുള്ള പരിഹാരം ആലോചിക്കാതെയാണ് ലോക്ഡൗണ്‍ നീട്ടീയതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍ അയച്ച കത്തില്‍ രാജ്യം കൊവിഡ് വ്യാപനത്തിനെതിരെ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ചു. വ്യാപനത്തെ തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കര്‍ഷകരുടെ ജീവിതത്തെ ദുരിതത്തിലാക്കിയെന്നും പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ദേവഗൗഡ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ