3 ജി, വൈ-ഫൈ കണക്ടീവിറ്റിയുള്ള ഏഴിഞ്ച് വലിപ്പത്തിലുള്ള യു വണ്‍ എന്ന മോഡലിന് 7,999 രൂപയാണ് വില. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, ജോബ്, മ്യൂസിക്ക് തുടങ്ങി പതിനേഴോളം പ്രീ ലോഡഡ് ആപ്ലിക്കേഷന്‍ ഈ ടാബിലുണ്ട്.
മൈ എഡ്യു ടാബ് എന്ന പേരില്‍ ഇറക്കുന്ന മോഡല്‍ രണ്ടു വേര്‍ഷനിലാണ് പുറത്തിറക്കുന്നത്. കെ12 എന്ന മോഡലിന് 11,499 രൂപയാണ് വില. വിദ്യഭ്യാസപരമായ ആപ്ലിക്കേഷനുകള്‍, വീഡിയോകള്‍, ഇ-ബുക്‌സ് തുടങ്ങിയ പ്രീ ലോഡഡ് ആപ്ലിക്കേഷനുകള്‍ ഈ ടാബിന്റെ പ്രത്യേകതകളാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലിന് 9,999 രൂപയാണ് വില. എല്ലാത്തിലും എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തക പ്രകാരമുള്ള ആപ്ലിക്കേഷനകുളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.
എച്ച്.സി.എല്‍ കഴിഞ്ഞവര്‍ഷം 10,990 രൂപ വിലവരുന്ന മീ ടാബ്‌ലറ്റുകള്‍ വിപണിയിലിറക്കിയിരുന്നു. ഈ മോഡലിലൂടെ ടാബ്‌ലെറ്റ് വിപണിയുടെ 15% പിടിച്ചടക്കാനായിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.