മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം; ശശി തരൂരിനെതിരായ മാനനഷ്ടക്കേസില്‍ ദല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ
national news
മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം; ശശി തരൂരിനെതിരായ മാനനഷ്ടക്കേസില്‍ ദല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 8:16 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുവെന്നാരോപിച്ച് ശശി തരൂരിനെതിരെ ബി.ജെ.പി നേതാവ് സമര്‍പ്പിച്ച മാനനഷ്ടക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് ദല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ.

കേസ് ഡിസംബര്‍ എട്ടിന് കോടതി വീണ്ടും പരിഗണിക്കും.

ബി.ജെ.പി നേതാവ് രാജ് ബബ്ബറാണ് തരൂരിനെതിരെ മാനനഷ്ടക്കേസ് കൊടുത്തത്. മോദി ശിവലിംഗത്തിലെ തേള്‍ ആണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗളൂരു സാഹിത്യോത്സവത്തില്‍ പങ്കെടുത്താണ് തരൂര്‍ വിവാദപരാമര്‍ശം നടത്തിയത്.

മോദി ശിവലിംഗത്തിലെ തേള്‍ പോലെയാണ്. കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ലെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞതെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

വിവാദപരാമര്‍ശത്തില്‍ തരൂര്‍ ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ കേസില്‍ തരൂരിന് ദല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: HC stays criminal defamation proceedings against Tharoor for ‘scorpion on shivling’ remarks